വക്കം: വക്കത്ത് ഡെങ്കിപ്പനി പടരുന്നതിനെ പ്രതിരോധിക്കാൻ അധികൃതർ രംഗത്ത് എത്തി.കഴിഞ്ഞ ദിവസം വക്കം ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ബിഷ്ണു വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേണുജി ,വക്കം റൂറൽ ഹെൽത്ത് സെന്റർ എ .ഒ .സിജി, ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജീവ്, ആശാ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് മേഖലയിലെ മുഴുവൻ സാനിട്ടേഷൻ കമ്മിറ്റികളും കൂടി പ്രതിരോധ പ്രവർത്തനങ്ങൾ എങ്ങനെ നടപ്പിലാക്കാമെന്നു തീരുമാനിക്കും. ആവശ്യമായ മേഖലകളിൽ ക്ലോറിനേഷനും, പുകയ്ക്കാനും വേണ്ട നടപടികൾ കൈക്കൊള്ളാൻ യോഗം തീരുമാനിച്ചു. ഡെങ്കി നിയന്ത്രണ വിധേയമല്ലങ്കിൽ മാത്രം അടുത്ത നടപടികളിലേക്ക് പോയാൽ മതിയെന്ന് യോഗം വിലയിരുത്തി.യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രവീന്ദ്രൻ, അംബിക, പ്രസന്ന, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിത തുടങ്ങിയവർ പങ്കെടുത്തു.