നെയ്യാ​റ്റിൻകര:അഖിലേന്ത്യാ കിസാൻ സഭ നെയ്യാ​റ്റിൻകര മണ്ഡലം സമ്മേളനം കിസാൻ സഭ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദിയൻകുളങ്ങര പഞ്ചായത്ത് ആഡി​റ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു.നെയ്യാ​റ്റിൻകര:മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായർ,കിസാൻ സഭ ജില്ലാ ജോയിന്റ് സെക്രട്ടറി എ.മോഹൻദാസ്, എസ്.രാഘവൻ നായർ,എൽ.ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.ചെങ്കൽ ലോക്കൽ കമ്മി​റ്റി സെക്രട്ടറി പി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു.സമ്മേളനത്തിൽ എസ്.രാഘവൻ നായർ സ്വാഗതം പറഞ്ഞു.സി.ഷാജി, വത്സലം, വട്ടവിള ഷാജി,ഉദിയൻകുളങ്ങര ബിനു തുടങ്ങിയവർ പങ്കെടുത്തു.ഭാരവാഹികളായി എം.രവികുമാർ (സെക്രട്ടറി),വെൺപകൽ ശശി (പ്രസിഡന്റ്), ജെയിംസ് (വൈസ് പ്രസിഡന്റ്), സാബി രാജ് (ജോയിന്റ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.