തിരുവനന്തപുരം : സ്റ്റേറ്റ് ജവഹർ ബാലഭവനിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ സംഘടിപ്പിക്കുന്ന മദ്ധ്യവേനൽ അവധിക്കാല ക്ലാസുകളിലേക്കുള്ള പ്രവേശനം 5ന് ആരംഭിക്കും.സംഗീതം,നൃത്തം,എയ്റോമോഡലിംഗ്, റോളർസ്കേറ്റിംഗ്,കമ്പ്യൂട്ടർ,വ്യക്തിത്വവികസനം,ചിത്രകല, ഉപകരണ സംഗീതം തുടങ്ങിയ 27വിഷയങ്ങളിൽ പരിശീലനം നൽകും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 -2316477, 2316956