പ്രമാണപരിശോധന

സാമൂഹ്യനീതി വകുപ്പിൽ കാറ്റഗറി നമ്പർ 166/19, 237/19 വിജ്ഞാപനങ്ങൾ പ്രകാരം സൂപ്പർവൈസർ ഐ.സി.ഡി.എസ്. (ഒന്നാം എൻ.സി.എ.-പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ, പട്ടികവർഗ്ഗം) തസ്തികയിലേക്ക് 6 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 9. വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471 2546446).

ഒ.എം.ആർ പരീക്ഷ

മലബാർ സിമന്റ്സ് ലിമിറ്റഡിൽ കാറ്റഗറി നമ്പർ 96/19 വിജ്ഞാപന പ്രകാരം ട്രേസർ ഗ്രേഡ് 1 തസ്തികയിലേക്ക് 13 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ.

വകുപ്പുതല പരീക്ഷ-ടൈംടേബിൾ പ്രസിദ്ധീകരിച്ചു

2020 ജനുവരിയിലെ വകുപ്പുതല പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ പി.എസ്.സി. യുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫെബ്രുവരി 15 ലക്കം പി.എസ്.സി. ബുളളറ്റിനിലും ലഭിക്കും.