വിതുര: കളിയിക്കൽ പ്രഭാതം പുരുഷസ്വാശ്രയസംഘത്തിന്റെ വാർഷികവും കുടുംബസംഗമവും ഇന്ന് നടക്കും. രാവിലെ എട്ട് മുതൽ കലാകായികമത്സരങ്ങൾ, വൈകിട്ട് മൂന്നിന് നടക്കുന്ന പൊതു സമ്മേളനം കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് ഇ.സുരേഷ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മുഖ്യപ്രഭാഷണം നടത്തും. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി സമ്മാനദാനം നിർവഹിക്കും. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി പ്രതിഭകളെ ആദരിക്കും. ജില്ലാപഞ്ചായത്തംഗം വി.വിജുമോഹൻ ഫഠനോപകരണങ്ങൾ വിതരണം നടത്തും. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ജെ.വേലപ്പൻ, മണിതൂക്കി വാർഡ്മെമ്പർ കെ.രാധ, വിതുര വാ‌ഡ്മെമ്പർ ജി.ഡി. ഷിബുരാജ്, കല്ലാർ വാ‌ഡ്മെമ്പർ ബി. മുരളീധരൻനായർ, വിതുര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ഷാജിമാറ്റാപ്പള്ളി, എം. ഗംഗാധരൻകാണി, ഡോ. പി. സ്കന്ദസ്വാമിപിള്ള, സംഘം സെക്രട്ടറി എസ്. ശ്രീനിവാസൻപിള്ള, രക്ഷാധികാരി വി. ലക്ഷ്മണൻപിള്ള, ജെ. ബിനു, പി.ബി. അക്ഷയ് എന്നിവർ പങ്കെടുക്കും.വാവാസുരേഷ് നയിക്കുന്ന പാമ്പുകളെകുറിച്ചുള്ള ബോധവത്കരണക്ലാസും ഉണ്ടായിരിക്കും.