നെയ്യാറ്റിൻകര : തിരുവിതാംകൂർ അയ്യനവർ മഹാജനസംഘത്തിന്റെ ദീർഘകാല പ്രസിഡന്റായിരുന്ന കെ.ജെ.ഹാനോക്ക് ജയന്തി അയ്യനവർ മഹാജനസംഘത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.ആറ്റുപുറത്തുള്ള സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് നടന്ന യോഗം എ.എം.എസ് പ്രസിഡന്റ് ഡോ.എസ്.ശശിധരൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡ‌ന്റ് സി.രമേശൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ.ഇ. രത്നരാജ്,സെക്രട്ടറി പെരുമ്പഴുതൂർ വിജയകുമാർ,ട്രഷറർ ജി.ശശി,ഡയറക്ടർ ബോർഡ് അംഗങ്ങളായ അരങ്കമുകൾ സുധാകരൻ,സോമശേഖരൻ,വഴുതൂർ വിജയൻ,എസ്.എൽ.സബീഷ് തുടങ്ങിയവർ പങ്കെടുത്തു.