ചേരപ്പള്ളി: ആര്യനാട് അയ്യൻകാലാമഠം ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നാളെ കാർത്തിക പൊങ്കാല നടക്കും. രാവിലെ ഗണപതിഹോമം, 9ന് കാർത്തിക പൊങ്കാല. തുടർന്ന് പ്രസാദ ഉൗട്ട് എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്രട്രസ്റ്റ് കമ്മിറ്റി പ്രസിഡന്റ് ഇറവൂർ കെ.എസ്. സുഗതനും സെക്രട്ടറി സജികുമാർ സരോവരവും അറിയിച്ചു.