നെയ്യാറ്റിൻകര: കേരള സ്റ്റേറ്റ് എക്‌സ് സർവീസ് ലീഗ് നെയ്യാറ്റിൻകര ടൗൺ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും യൂണിറ്റ് പ്രസിഡന്റ് ഭുവനേന്ദ്രൻനായരുടെ അദ്ധ്യക്ഷതയിൽ സ്വദേശാഭിമാനി ടൗൺഹാളിൽ നടന്നു. മുനിസിപ്പൽ ചെയർപേഴ്സൺ ഡബ്ല്യു.ആർ. ഹീബ യോഗം ഉദ്ഘാടനം ചെയ്‌തു. വീരസ്‌മൃതിയിൽ രക്ഷാധികാരി പി. വേലപ്പൻനായർ പുഷ്‌പാർച്ചന നടത്തി. ജയചന്ദ്രൻ നായർ എം.കെ, ജയന്തൻ, മഹിളാവിംഗ് പ്രസിഡന്റ് മഹാലക്ഷ്‌മി, സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.