നെയ്യാറ്റിൻകര:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ഓലത്താന്നി യൂണിറ്റ് സമ്മേളനം ചിത്രാ ആഡിറ്റോറിയത്തിൽ നഗരസഭാ വൈസ് ചെയർമാൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു.കൗൺസിലർ എസ്.സത്യരാജ്,എം.സുനിത,കെ.കുമാരപിള്ള,ജെ.സുകുമാരൻ,ഒ.മുഹമ്മദ് ഹനീഫ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി എം.ഹരിദാസ് (പ്രസിഡന്റ്), വി.മോഹനചന്ദ്രൻനായർ (സെക്രട്ടറി), എച്ച്.സ്റ്റാലിൻ (ട്രഷറർ) എന്നിവർ ഉൾപ്പെടെ 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.