തിരുവനന്തപുരം: കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനം മുന്നോട്ടുവച്ച ഒരാവശ്യവും പരിഗണിച്ചിട്ടില്ല. കേരളത്തിനുള്ള കേന്ദ്ര നികുതി വിഹിതം അയ്യായിരം കോടി കുറച്ചത് അനീതിയാണ്. തൊഴിലുറപ്പുൾപ്പെടെയുള്ള സാമൂഹ്യക്ഷേമ പദ്ധതികളുടെ വിഹിതം വെട്ടിക്കുറച്ചു. സഹകരണ സംഘങ്ങൾക്ക് 22 ശതമാനം നികുതിയും സർചാർജും ഏർപ്പെടുത്താനുള്ള നിർദ്ദേശം കേരളത്തിന് തിരിച്ചടിയാണ്. കേരളത്തെ അവഗണിച്ച ബഡ്ജറ്റിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.