a-vijayaraghavan

തിരുവനന്തപുരം: കേന്ദ്രബഡ്‌ജറ്റ് സംസ്ഥാനത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പ്രസ്‌താവനയിൽ പറഞ്ഞു. കാർഷിക, സേവന മേഖലകളെ പൂർണമായും തഴഞ്ഞു. കേരളത്തിന്റെ പുരോഗതിക്ക് സഹായകമായ ഒരു നിർദ്ദേശവും കേന്ദ്ര ബഡ്ജറ്റിലില്ല. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും പൊതുമേഖലയെ സംരക്ഷിക്കുന്നതിനും പദ്ധതികളില്ല. കേരളത്തിനുള്ള നികുതി വിഹിതം വൻതോതിൽ കുറച്ചത് രാഷ്ട്രീയ പകപോക്കലാണ്. സാമൂഹ്യക്ഷേമ പദ്ധതികൾക്ക് ഒരു പരിഗണനയുമില്ല. ശബരി റെയിൽപാത, അതിവേഗ റെയിൽ പദ്ധതികളെ കണ്ടില്ലെന്ന് നടിച്ചിരിക്കുകയാണ്. പ്രളയ ദുരിതാശ്വാസം അനുവദിക്കുന്നതിൽ കേരളത്തോട് കാണിച്ച അനീതി കേന്ദ്രബഡ്ജറ്റിലും ആവർത്തിച്ചതിനെതിരെ പ്രതിഷേധിക്കാൻ എൽ.ഡി.എഫ് പ്രവർത്തകർ തയ്യാറാകണമെന്ന് വിജയരാഘവൻ ആവശ്യപ്പെട്ടു.