മലയിൻകീഴ് :പെരുകാവ് പഴവീട് ദുർഗാ ഭഗവതിക്ഷേത്രം മകരപുണർതമഹോത്സവം 3 മുതൽ 7 വരെ നടക്കും. രാവിലെ 8 ന് പുറത്തെഴുന്നള്ളത്ത്. 4 ന് രാവിലെ 7.30 ന് ദേവീ മാഹാത്മ്യപാരായണം,രാത്രി 7 ന് ഭഗവതിസേവ, 10ന് പ്രസന്നപൂജ. 5ന് രാവിലെ 6 ന് ദുർഗാ സഹസ്രനാമം,10.15 ന് അഷ്ടാഭിഷേകം,കുങ്കുമാഭിഷേകം, രാത്രി 7.15 ന് കരോക്കെ ഗാനമേള,നൃത്തസന്ധ്യ, 7.30 ന് പുഷാപാഭിഷേകം. 6 ന് രാവിലെ 6 ന് വിഷ്ണുസഹസ്രനാമം,7.15 ന് അഖണ്ഡനാമം,10.45 ന് നാഗരൂട്ട്, രാത്രി 7.30-ന് യോഗയിലൂടെ ആരോഗ്യം-പ്രഭാഷണം, 8 ന് നൃത്തസന്ധ്യ. 7 ന് രാവിലെ 6.30-ന് ലളിതാസഹസ്രനാമം,10 ന് പൊങ്കാല, രാത്രി 7 ന് താലപ്പൊലി, 8 ന് നൃത്തസന്ധ്യ,10 ന് വെടിക്കെട്ട്.