kadannapally

തിരുവനന്തപുരം: കേന്ദ്രബഡ്‌ജറ്റ് ജനവിരുദ്ധവും തീർത്തും നിരാശാജനകവുമാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. തകർന്നുകൊണ്ടിരിക്കുന്ന നിർമ്മാണ കാർഷികമേഖലയെയും ഗ്രാമീണ ജനതയേയും പരിരക്ഷിക്കാനുള്ള നിർദ്ദേശങ്ങളൊന്നും ബഡ്‌ജറ്റിലില്ല. എൽ.ഐ.സി ഉൾപ്പെടെയുള്ളവയുടെ ഓഹരികൾ വിൽക്കാൻ തീരുമാനിച്ചതും കോർപ്പറേറ്റുകൾക്ക് നാടിനെ തീറെഴുതുന്നതിനാണ്. സംസ്ഥാനത്തോട് രാഷ്ട്രീയ പകപോക്കലാണ് കേന്ദ്രം കാണിച്ചതെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.