തിരുവനന്തപുരം : വനംവന്യജീവി സംരക്ഷണത്തിൽ മകച്ച സേവനം നടത്തിയ ജീവനക്കാർക്ക് ഏർപ്പെടുത്തിയിട്ടുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ ഇരുപത് പേർക്ക് ലഭിച്ചു . തൊടുപുഴ റേയ്ഞ്ച് ഓഫീസർ ജോബ് ജെ. നേര്യംപറമ്പിൽ, വെള്ളിക്കുളങ്ങര ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ പി എസ് ഷൈലൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ബി രഞ്ജിത്ത്, സജീവ്കുമാർ യു, കെ.ഐ. അബൂബക്കർ സിദ്ദീഖ്, പി.ആർ. ഗോപാലകൃഷ്ണൻ നായർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഹരി എം, മനോജ്കുമാർ കെ, കെ.കെ. പ്രതീഷ്, കെ.പി. അനിൽ കുമാർ, സി.എസ്. അനിൽ കുമാർ, ജഗന്നിവാസ് കെ.കെ, ഗിരീഷ് കെ. എച്ച്, സൂരജ്ലാൽ.കെ.എസ്, ജി.ബിനോജ് നാഥ്, പ്രതാപ് കുമാർ ആർ.എസ്, ട്രൈബൽ വാച്ചർമാരായ രാധ.എസ്, മാരി എൽ, ലക്ഷ്മണൻ എം, എൻ.അജിമോൻ എന്നിവരാണ് ഈ വർഷത്തെ ഫോറസ്റ്റ് മെഡലിന് അർഹരായത്.