തിരുവനന്തപുരം: ബിരുദാനന്തര, ബിരുദ മെഡിക്കൽ / ഡെന്റൽ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ തുടങ്ങിയതായി പ്രവേശന പരീക്ഷാകമ്മിഷണർ അറിയിച്ചു. പ്രവേശനത്തിന് അപേക്ഷ സർമപ്പിക്കുന്ന വിദ്യാർത്ഥികൾ സംവരണ ആനുകൂല്യം ലഭിക്കുന്നതിനായി ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് (എസ്. സി/എസ്. ടി വിഭാഗക്കാർ മാത്രം), നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, മൈനോറിട്ടി ക്വോട്ടാ സീറ്റിലേക്ക് വില്ലേജ് ഓഫീസർ നൽകുന്ന കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവ മുൻകൂറായി വാങ്ങിവച്ച് നിർദ്ദേശിക്കുന്ന സമയത്ത് ഓൺലൈൻ അപേക്ഷയ്ക്കൊപ്പം അപ്‌ലോഡ് ചെയ്യണം. എൻ. ആർ. ഐ ക്വോട്ടയിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ എംബസി സാക്ഷ്യപ്പെടുത്തിയ സ്‌പോൺസറുടെ പാസ്‌പോർട്ടിന്റെ കോപ്പി, വിസ/ ഗ്രീൻ കാർഡ്, ഒ.സി.ഐ സർട്ടിഫിക്കറ്റ്, എംബസി സാക്ഷ്യപ്പെടുത്തിയ സ്‌പോൺസറുടെ എംപ്ളോയ്‌മെന്റ് സർട്ടിഫിക്കറ്റ്, സ്‌പോൺസറും വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന റവന്യൂ അധികാരിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ്, വിദ്യാർത്ഥിയുടെ വിദ്യാഭ്യാസപരമായ എല്ലാ ചെലവുകളും വഹിക്കാമെന്ന നോട്ടറി സാക്ഷ്യപ്പെടുത്തിയ സ്‌പോൺസറുടെ സമ്മതപത്രം, സ്‌പോൺസർ ഇന്ത്യൻ പൗരൻ / ഓവർസീസ് സിറ്റിസൺ ഒഫ് ഇന്ത്യ / പേഴ്സൻ ഒഫ് ഇന്ത്യൻ ഒറിജിൻ എന്ന് തെളിയിക്കുന്ന രേഖകൾ എന്നിവ വാങ്ങിവയ്ക്കണം. ഹെൽപ്‌ലൈൻ: 0471 2525300.