ബാലരാമപുരം: നരുവാമൂട് ജനമൈത്രി പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ വയോജന സൗഹൃദ സമിതി വാർഷികം ഇന്ന് ഉച്ചയ്ക്ക് 2ന് ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.റൂറൽ എസ്.പി ബി.അശോകൻ ഭക്ഷ്യക്കിറ്റ് വിതരണവും മുഖ്യപ്രഭാഷണവും നടത്തും.പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ,​മുൻ പ്രസിഡന്റും വാർഡ് മെമ്പറുമായ കെ.രാകേഷ് തുടങ്ങിയവർ സംസാരിക്കും.സി.ഐ കെ.ധനപാലൻ സ്വാഗതവും എസ്.ഐ അനിൽകുമാർ നന്ദിയും പറയും.വയോജന സംരക്ഷണ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ നരുവാമൂട് സ്റ്രേഷൻ പി.ആർ.ഒ ജോയി സംസാരിക്കും.പൊതുസമ്മേളനത്തിൽ വയോജന സൗഹൃദ സമിതി പ്രസിഡന്റ് മാർക്കോസ് അദ്ധ്യക്ഷത വഹിക്കും.