തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ എൻ.പി.ആർ നടപ്പാക്കാൻ പിണറായി സർക്കാർ രഹസ്യനീക്കം നടത്തുന്നെന്ന് ആരോപിച്ച് സംഘടിപ്പിച്ച മുസ്ളിം ലീഗിന്റെ പ്രതിഷേധ റാലി മംഗലപുരത്ത് ജില്ലാമുസ്ളിം ലീഗ് പ്രസിഡന്റ് പ്രൊഫ. തോന്നയ്ക്കൽ ജമാൽ ഉദ്ഘാടനം ചെയ്‌തു. ലീഗ് നേതാക്കളായ യഹിയാഖാൻ പടിഞ്ഞാറ്റിൽ, എ.ആർ. നിസാം കോട്ടറക്കരി, അബ്ദുൾ സലാം പൊയ്‌കയിൽ, സലിം ചിറവിള, അബ്ദുൾ റഷീദ് കെ.കെ. വനം, മോഹനൻ, സനോഫർ, രവീന്ദ്രൻ എന്നിവർ പ്രതിഷേധ റാലിക്ക് നേതൃത്വം നൽകി.