തിരുവനന്തപുരം: തലസ്ഥാനത്തത്തെ ഒരു കൂട്ടം കലാകാരന്മാരുടെയും സഹൃദയരുടെയും പുതിയ കൂട്ടായ്മയായ 'ദ ആർട്ട് ഇൻഫിനിറ്റ്' ഇന്നു മുതൽ പ്രവർത്തിച്ചു തുടങ്ങും. ഇടപ്പഴിഞ്ഞി പാലോട്ടുകോണത്തെ പുതിയ കെട്ടിടത്തിലെ ആസ്ഥാനത്ത് രാവിലെ 9ന് ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, പ്രശസ്ത നർത്തി ബ്രഗബസൽ, സൂര്യ കൃഷ്ണമൂർത്തി, ഏറ്റുമാനുർ കണ്ണൻ, കപില വേണു എന്നിവർ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. വിദ്യാ പ്രദീപ് സ്വാഗതവും ഉമാ ഗോവിന്ദ് നന്ദിയം പറയും.