തിരുവനന്തപുരം: ജലസേചന വകുപ്പിൽ നിലവിലുള്ള തസ്‌തികകളുടെ 25 ശതമാനം സൂപ്പർ ന്യൂമററിയായി പ്രഖ്യാപിച്ച് ഇല്ലായ്‌മ ചെയ്യാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ചീഫ് എൻജിനയറുടെ കാര്യാലയത്തിന് മുന്നിൽ എൻ.ജി.ഒ അസോസിയേഷൻ കുത്തിയിരിപ്പ് സമരം നടത്തി.അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എസ്. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റുമാരായ എ.എം.ജാഫർഖാൻ,​എ.രാജശേഖരൻ നായർ,​സെക്രട്ടറി എ.പി.സുനിൽ,​ജില്ലാപ്രസിഡന്റ് ജോൺ കെ.സ്റ്റീഫൻ,​ജില്ലാസെക്രട്ടറിമാരായ വിപിൻ ചന്ദ്രൻ,​രാകേഷ് കമൽ,​സെറ്റോ ജില്ലാചെയർമാൻ ടി.ഒ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.