നെടുമങ്ങാട് : കേന്ദ്ര സർക്കാരിന്റെ നൈപുണ്യ വികസന പദ്ധതി പ്രകാരം ടാപ്പിംഗ് തൊഴിലാളികൾക്കും സ്വന്തമായി ടാപ്പിംഗ് നടത്തുന്നവർക്കുമായി മുണ്ടേല റബർ ഉദ്പാദക സംഘത്തിൽ ടാപ്പിംഗ് പരിശീലന ക്ലാസ് നടത്തുമെന്ന് സംഘം പ്രസിഡന്റ് ബി.ശശിധരൻ നായർ അറിയിച്ചു.പരിശീലനം പൂർത്തിയാക്കുന്നവർക്ക് റബർ ബോർഡിന്റെ സ്കിൽഡ് ഡെവലപ്മെന്റ് കൗൺസിലിന്റെ സർട്ടിഫിക്കറ്റും സ്റൈഫന്റും ലഭിക്കും.ബാങ്ക് അകൗണ്ട്,ആധാർ,ഫോട്ടോ എന്നിവയുമായി നിശ്ചിത ഫോറത്തിൽ അപേക്ഷ 15ന് മുമ്പ് സമർപ്പിക്കണം.ഫോൺ : 8078111865, 9846821868.