തിരുവനന്തപുരം: വിവധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ മുതൽ 6 വരെ സെക്രട്ടേറിയറ്റിന് മുന്നിൽ റിലേ സത്യാഗ്രഹം നടത്തും. നാളെ രാവിലെ 11ന് ഉമ്മൻ‌ചാണ്ടി ഉദ്ഘാടനം ചെയ്യും. 6ന് വൈകിട്ട് 4ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപന പ്രസംഗം നടത്തുമെന്ന് ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി അറിയിച്ചു.