തിരുവനന്തപുരം: കടൽ വിഭവങ്ങളുടെ പുത്തൻരുചി അനുഭവമൊരുക്കാൻ കടൽ മീൻ ഫാമിലി റസ്റ്റോറന്റ് തിരുവനന്തപുരത്ത് ഇന്ന് പ്രവർത്തനം ആരംഭിക്കും. കുക്കറി ഷോ അവതാരകൻ രാജ് കലേഷ് (കല്ലു) ഉദ്ഘാടനം ചെയ്യും. കോവളം ബൈപ്പാസ് റോഡിൽ പാച്ചല്ലൂർ ചുടുകാട് ക്ഷേത്രത്തിന് സമീപമാണ് ഹോട്ടൽ. രാജ്യാന്തര നിലവാരത്തിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇൗ ഹോട്ടൽ സജ്ജീകരിച്ചിരിക്കുന്നത്. ഉപഭോക്താവ് ആവശ്യപ്പെടുന്ന വിഭവം അവരുടെ കൺമുന്നിൽ തന്നെ പാചകം ചെയ്യുന്നതാണ് ഇവിടുത്തെ പ്രത്യേകത. കടൽ വിഭവങ്ങൾ ആവശ്യക്കാർക്ക് തിരഞ്ഞെടുക്കാൻ രാജ്യാന്തര നിലവാരത്തിലുള്ള ശീതീകരണ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 150 ഒാളം പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാം. 70 മുതൽ 345 രൂപവരെയാണ് നിരക്ക്. തിരുവനന്തപുരത്ത് ആദ്യമായി മത്സ്യ ഇനങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള ഉൗണ് ' കടലമ്മ താലിയും ', ഇന്ത്യൻ, അറബി, ചൈനീസ്, ഇറ്റാലിയൻ വിഭവങ്ങളും കടൽ മീനിൽ ഒരുക്കിയിട്ടുണ്ട്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീം ഹോം ഡെലിവറിയുമുണ്ട്. വിശാലമായ കാർ പാർക്കിംഗ് ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് പ്രവാസി വ്യവസായിയും എം.ഡിയുമായ സെയ്യദലി പറഞ്ഞു.