കോവളം: ഭീം ആർമി സ്ഥാപകൻ ചന്ദ്രശേഖർ ആസാദ് വെങ്ങാനൂരിലെ മഹാത്മാ അയ്യങ്കാളി സ്മൃതി മണ്ഡപം സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. ഭീം ആർമി കേരള കോഓർഡിനേറ്റർമാരായ അഡ്വ. ദീപു, ചാൾസ് സാധുജന പരിപാലന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ്, ജില്ലാ പ്രസിഡന്റ് മുരളി, അനിൽകുമാർ,മനോജ് തുടങ്ങിയവർ ആസാദിനെ വെങ്ങാനൂരിൽ സ്വീകരിച്ചു. സംഘത്തിന്റെ സന്ദർശക രജിസ്റ്ററിൽ പേരും അഡ്രസും ഫോൺ നമ്പരും രേഖപ്പെടുത്തിയ ശേഷം ഇനിയും വരുമെന്ന് ഉറപ്പ് നൽകിയാണ് വെങ്ങാനൂരിൽ നിന്ന് ആസാദ് മടങ്ങിയത്.