തിരുവനന്തപുരം: പട്ടം ബി.ആർ. ലൈഫ് എസ്.യു.ടി ആശുപത്രിയിൽ ഹോം കെയർ സർവീസുകൾക്ക് തുടക്കമായി. ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ കേണൽ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്‌തു. ആശുപത്രിയിലെത്തി ചികിത്സ തേടാൻ കഴിയാത്ത രോഗികൾക്ക് അടിയന്തര ഘട്ടങ്ങളിൽ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നഴ്സിംഗ് കെയർ, ഫിസിയോതെറാപ്പി, മരുന്ന് വിതരണം, ലാബ് സാമ്പിൾ കളക്ഷൻ, ഡോക്ടർമാരുടെ സേവനം, റേഡിയോളജി സർവീസസ് തുടങ്ങിയ സേവനങ്ങളാണ് ഹോം കെയർ പദ്ധതിയിലൂടെ രോഗികൾക്ക് ലഭിക്കുക. കെയർ ആൻഡ് ക്യുയറുമായി സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡയറക്ടർ രാമകൃഷ്ണൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രൻ പൊതുവാൾ, ഡോ. ഉണ്ണിക്കൃഷ്ണൻ എം, കെയർ ആൻഡ് ക്യൂയർ എം.ഡി ഷിജി തുടങ്ങിയവർ പങ്കെടുത്തു.