തിരുവനന്തപുരം: കാൻസർ ബോധവത്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം കിംസ് കാൻസർ സെന്റർ വിവിധ സംഘടനകളുടെ സഹകരണത്തോടെ നഗരത്തിൽ സംഘടിപ്പിച്ച കാൻസർ ബോധവത്കരണ കൂട്ടയോട്ടം മേയർ കെ. ശ്രീകുമാർ ഫ്ളാഗ് ഒാഫ് ചെയ്തു. മുൻകൂട്ടിയുള്ള രോഗനിർണയവും വിദഗ്ദ്ധചികിത്സയും കാൻസർ രോഗത്തിൽ പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കാൻ സഹായിക്കുമെന്ന് കിംസ് ഹെൽത്ത് കെയർ ചെയർമാൻ ഡോ.എം.ഐ. സഹദുള്ള കാൻസർ ദിന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. കാൻ റൺ 2020 വിപുലമായി നടത്തുമെന്ന് കിംസ് കാൻസർ സെന്റർ സി.ഇ.ഒ രശ്‌മി അയിഷ അറിയിച്ചു.
കിംസ് മെഡിക്കൽ ഡയറക്ടർ ഡോ.ബി. രാജൻ, ഡോ. സഫിയ, കിംസ് സി.ഇ.ഒ ജെറി ഫിലിപ്പ്, കൃപേഷ്, സുരേഷ് ചന്ദ്രൻ, ഉദയ്, രാജേഷ് സി. എന്നിവർ ചടങ്ങിൽ സംസാരിച്ചു.