ആറ്റിങ്ങൽ: അപകടത്തിൽ പരിക്കേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങൽ വെള്ളൂർക്കോണം കടുവയിൽ ചരുവിളപുത്തൻവീട്ടിൽ സതീഷ്‌കുമാർ-രാജലക്ഷ്മി ദമ്പതിമാരുടെ മകൻ എസ്.വിമൽ (20) ആണ് മരിച്ചത്. മൂന്നുദിവസം മുമ്പ് വിമലിന്റെ ബൈക്ക് പോത്തൻകോട്ടുവച്ച് ആട്ടോറിക്ഷയുമായി കൂട്ടിയിടിച്ചിരുന്നു . ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽകോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ മരിച്ചു. ഐ.ടി.ഐ.പഠനം പൂർത്തിയാക്കിയയാളാണ് വിമൽ. സഹോദരൻ: വിഷ്ണു