വിഴിഞ്ഞം: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ കത്തി നശിച്ചു. കരിമ്പള്ളിക്കര സ്വദേശി കുമാറിന്റെ ഓട്ടോയാണ് ഡ്രൈവർ ക്ലിസ്റ്റന്റെ മുക്കോല കാഞ്ഞിരംവിള കോളനിയിലെ വീടിന് സമീപം വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ കത്തി നശിച്ചത്. വിവരമറിഞ്ഞ് വിഴിഞ്ഞം ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചെങ്കിലും വാഹനം പൂർണമായി കത്തിയമർന്നിരുന്നു. തീ പിടിത്തത്തിന്റെ കാരണമെന്തെന്ന് അറിവായിട്ടില്ലെന്നും ശാസ്ത്രീയ പരിശോധകർ ഇന്ന് സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുമെന്നും കേസെടുത്ത വിഴിഞ്ഞം പൊലീസ് അറിയിച്ചു.