prakash

പാറശാല: ബസിടിച്ച് ചികിത്സയിലായിരുന്ന കൊടവിളാകം പാലത്തറ വീട്ടിൽ കരുണാകരൻ നായരുടെ മകൻ പ്രകാശ്കുമാർ (44) മരിച്ചു . കെ.എസ്.ആർ.ടി.സിയുടെ പാറശാല ഡിപ്പോയിലെ എംപാനൽ ഡ്രൈവറാണ്. 25 ന് രാത്രി 8 മണിക്ക് പാറശാല - വെള്ളറട റോഡിൽ കൊടവിളാകത്ത് വച്ചായിരുന്നു അപകടം. മെറ്റലിൽ കയറി തെന്നി മറിഞ്ഞ ബൈക്കിൽ തമിഴ്‌നാട് ബസ് ഇടിച്ചായിരുന്നു അപകടം. ചികിത്സയിലിരിക്കെ 31 ന് മരിച്ചു. ഭാര്യ ഇന്ദിര. രണ്ട് മക്കളുണ്ട്.

ഫോട്ടോ: പ്രകാശ്കുമാർ