തിരുവനന്തപുരം : ജില്ലയിലെ മലയോര മേഖലയായ വെള്ളറട, അമ്പൂരി, മുരിങ്ങമൺ, കടവൂർ, തച്ചപ്പള്ളി, വേണ്ടോട്, പാലോട് തുടങ്ങിയ പ്രദേശത്ത് രൂക്ഷമായി മാറിയ വന്യജീവി ശല്യത്തിൽനിന്ന് കർഷകരെയും കാർഷിക വിളകളെയും സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കിസാൻ കോൺഗ്രസ് ജില്ലാ നേതൃയോഗം കളക്ടറോട് ആവശ്യപ്പെട്ടു.വന്യജീവികൾ നശിപ്പിച്ച കാർഷിക വിളകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് 14ന് കളക്ടറേറ്റിലേക്ക് കർഷക സംരക്ഷണ മാർച്ച് സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് മാരായമുട്ടം എം.എസ്.അനിൽ അറിയിച്ചു.