നെടുമങ്ങാട്:മഞ്ച ബി.എഡ് കോളേജിൽ ഗ്യാസ് സിലിണ്ടർ കത്തി നശിച്ചത് പരിഭ്രാന്തി പരത്തി.അദ്ധ്യാപകരും വിദ്യാർത്ഥികളും കെട്ടിടത്തിൽ നിന്ന് ഇറങ്ങിയോടി.ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം.സ്റ്റാഫ് റൂമിലെ സ്റ്റൗവ് കത്തിക്കുന്നതിനിടെ ഗ്യാസ് ലീക്കായി തീ ആളിപ്പടരുകയായിരുന്നു.ആർക്കും പരിക്കില്ല.നെടുമങ്ങാട്ട് നിന്നും അഗ്നിശമനസേനായെത്തിയപ്പോഴേക്കും കോളജിൽ ഉണ്ടായിരുന്നവർ ഫയർ എസ്റ്റിൻഗുഷൻ ഉപയോഗിച്ച് തീ കെടുത്തി.അഗ്നിശമനസേനാ വിഭാഗം ചൂട് പിടിച്ചിരുന്ന സിലിൻഡർ പുറത്തെടുത്ത് വെള്ളമൊഴിച്ച് തണുപ്പിച്ചു.