നെടുമങ്ങാട് : ചുള്ളിമാനൂർ മൊട്ടക്കാവ് വിജേഷ് ഭവനിൽ വിജേഷ് (35) വീട്ടുവളപ്പിലെ കിണറ്റിൽ വീണു മരിച്ചനിലയിൽ കണ്ടെത്തി.അവിവാഹിതനാണ്. വെള്ളിയാഴ്ച്ച രാത്രി മുതൽ വിജേഷിനെ കാണാനില്ലെന്ന അമ്മയുടെ പരാതിയിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് വീട്ടുവളപ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.വെള്ളത്തിനു മീതെ ചെരുപ്പ് പൊങ്ങി കിടക്കുന്നതു കണ്ട് സമീപ വാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.പൊലീസിൽ നിന്ന് വിവരം ലഭിച്ചത് അനുസരിച്ച് നെടുമങ്ങാട് അഗ്നിശമനസേന യൂണിറ്റിലെ ഫയർ ആൻഡ്‌ റസ്ക്യൂ ഓഫീസർ കുമാർലാൽ 40 അടിയോളം താഴ്ച്ചയുള്ള കിണറ്റിൽ ഇറങ്ങി മുങ്ങി തപ്പിയാണ് മൃതദേഹം പുറത്തെടുത്തത്. കിണറ്റിൽ പത്തടിയോളം വെള്ളമുണ്ടായിരുന്നു.വിജേഷ് കൂലിപ്പണിക്കാരനാണ്.