നെടുമങ്ങാട് : വേനൽ കടുത്തതോടെ പൊതുസ്ഥലത്ത് തീപിടിത്തം നിത്യസംഭവമായി.വട്ടപ്പാറ ചിറ്റാഴ ഗവ.എൽ.പി.എസിനു പിന്നിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കാടിന് തീ പിടിച്ചു.വൈകിട്ട് കല്ലയം പൈവിലക്കോണത്തും തീ പിടിത്തമുണ്ടായി.രണ്ട് സ്ഥലത്തും നെടുമങ്ങാട്ട് നിന്നും അഗ്നിശമനസേനാ വിഭാഗമെത്തിയാണ് തീ കെടുത്തിയത്.കല്ലയത്ത് കാടിനിടയിൽ നിന്ന കുറെ മരങ്ങളും കത്തി നശിച്ചു.