കോവളം: എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ വാർഷിക പൊതയോഗം ഇന്ന് രാവിലെ 11ന് കോവളം യൂണിയൻ ഹാളിൽ യോഗം അസി.സെക്രട്ടറി കെ.എ.ബാഹുലേയൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ.സുരേഷ് അദ്ധ്യക്ഷത വഹിക്കും.യൂണിയൻ വൈസ് പ്രസിഡന്റ് എസ്.സുശീലൻ,സെക്രട്ടറി തോട്ടം പി.കാർത്തികേയൻ,ഡയറക്ടർ ബോർഡംഗങ്ങളായ കരുംകുളം പ്രസാദ്,ആർ.വിശ്വനാഥൻ,വനിതാസംഘം കേന്ദ്രകമ്മിറ്റിയംഗം ഗീതാമധു,യൂണിയൻ ഭാരവാഹികളായ വി.സുധാകരൻ,പി.എസ്.പ്രദീപ്,മണ്ണിൽ മനോഹരൻ, ആർ.തുളസീധരൻ,സി.ഷാജിമോൻ,കോവളം ബി.ശ്രീകുമാർ,വേങ്ങപ്പൊറ്റ സനിൽ,ഡോ.ബി.വി.നന്ദകുമാർ,എസ്. ധർമ്മരാജ്,യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് എസ്.വിനോദ്കുമാർ,സൈബർസേന ചെയർമാൻ കണ്ണൻകോട് സുരേഷ്‌കുമാർ,വിജയമ്മ കൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.