തിരുവനന്തപുരം: വാട്ടർ അതോറിട്ടി ഓഫീസർമാരുടെ സംഘടനയായ അക്വയുടെ അംഗീകാര നടപടി ഉടൻ പൂർത്തിയാക്കുക,​ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിട്ടി ഓഫീസേഴ്സ് നാളെ രാവിലെ 11ന് ജലഭവന് മുന്നിൽ സൂചനാ സത്യഗ്രഹം നടത്തും. മുൻ എം.പി പി. കരുണാകരൻ ഉദ്ഘാടനം ചെയ്യും. വി.കെ. പ്രശാന്ത് എം.എൽ.എ,​ എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി,​ കെ.ജി.ഒ.എ ജനറൽ സെക്രട്ടറി രഘുലാൽ ടി.ജെ,​കെ.എസ്.ഇ.ബി.ഒ.എ പ്രസിഡന്റ് സത്യരാജൻ ജെ, ​വാട്ടർ അതോറിട്ടി എംപ്ളോയീസ് യൂണിയൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി എം. തമ്പാൻ തുടങ്ങിയവർ സംസാരിക്കും.