തിരുവനന്തപുരം: കടകംപള്ളി സോഷ്യൽ വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 മുതൽ കരിക്കകത്ത് കടകംപള്ളി ഹൗസിൽ സൗജന്യ നേത്ര ജനറൽ രോഗനിർണയ പരിശോധനാ മെഡിക്കൽ ക്യാമ്പ് നടക്കും. ഡോ. കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്യും. ഗവ. കണ്ണാശുപത്രി, ലോർഡ്‌സ് ആശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. നിർദ്ധനരായ രോഗികൾക്ക് അവശ്യം വേണ്ട മരുന്നുകളും വിതരണം ചെയ്യുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ആനയറ തങ്കച്ചനും സെക്രട്ടറി എം.ആർ. രാജേഷ് കുമാറും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9387990578.