തിരുവനന്തപുരം:സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ശനിയാഴ്ച ചാക്ക മുതൽ ശംഖുമുഖം വരെ സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. രാത്രി 10.30 മുതലായിരുന്നു നടത്തം.വലിയതുറ, വെട്ടുകാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും സ്ത്രീകൾ ചെറുസംഘങ്ങളായി ശംഖുമുഖത്ത് എത്തിച്ചേർന്നു. സമാപന സമ്മേളനം മേയർ കെ .ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.സി.ഡി.പി.ഒ സജിത, മിട്ടുമോഹൻ,കൗണസിലർ മാരായ ഷാജിത നാസർ,സോളമൻ വെട്ടുകാട്,ഷീബ പാട്രിക്,മേരി ലില്ലി രാജ് തുടങ്ങിയവർ പങ്കെടുത്തു.