ബാലരാമപുരം: ഐത്തിയൂർ ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷിക മഹോത്സവം 7ന് ആരംഭിച്ച് 13ന് സമാപിക്കും. 7ന് രാവിലെ 5.30ന് ഗണപതിഹോമം,രാത്രി 8 ന് കലശപൂജ,കലശാഭിഷേകം, 10 നും 10.30 നും മദ്ധ്യേ ക്ഷേത്ര തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്, 11.30 ന് കൊടിയേറ്റ് സദ്യ,വൈകിട്ട് 6.15 ന് സഹസ്രദീപം,രാത്രി 7.45 ന് ഭജന, രാത്രി 9.30 ന് സിനിമാറ്റിക് ഡാൻസ്, 8 ന് രാവിലെ 9ന് അഘോരാത്ര രാമായണപാരായണം, 11.30 ന് അന്നദാനസദ്യ, രാത്രി 8.30 ന് മെഗാഭക്തി ഗാനമേള, 9 ന് രാവിലെ 10.15 ന് ആയില്യപൂജ, 10.30 ന് സമൂഹസദ്യ, വൈകിട്ട് 4.30 ന് പുരാണക്വിസ് മത്സരം, രാത്രി 9 ന് ബാലെ കാളിക, 10 ന് രാവിലെ 9 ന് നാരായണീയ പാരായണം, 11 ന് സദ്യ,വൈകിട്ട് 6.15 ന് സഹസ്രദീപം, 6.45 ന് ദേവനും ഉപദേവൻമാർക്കും പുഷ്പാഭിഷേകം, രാത്രി 9 ന് ഗാനമേള, 11 ന് രാവിലെ 11 ന് അന്നദാനസദ്യ, രാത്രി 7.30 ന് സംഗീതാർച്ചന, 9 ന് കാർണിവെൽ നൈറ്റ്സ്, 12 ന് രാവിലെ 9.30 ന് നാരായണീയ പാരായണം, 11.30 ന് അന്നദാനസദ്യ, വൈകിട്ട് 6.15 ന് സഹസ്രദീപം, രാത്രി 8.30 ന് നൃത്തസന്ധ്യ, 13 ന് രാവിലെ 10.15 ന് പ്രസാദ ഊട്ട്, 10.30 നും 11 നും മദ്ധ്യേ തൃക്കൊടിയിറക്ക്, 11 ന് സദ്യ, 2.30 ന് ആനപ്പുറത്ത് എഴുന്നെള്ളിപ്പ്.