ബാലരാമപുരം: പാറക്കുഴി പ്രോഗ്രസീവ് ലൈബ്രറി വാർഷികാഘോഷം 8,​9,​10 തീയതികളിൽ നടക്കും. 8 ന് രാവിലെ 9 ന് പതാക ഉയർത്തൽ,​ 9.30 മുതൽ കായിക മത്സരം, വൈകിട്ട് 3 മുതൽ സാഹിത്യമത്സരം, വൈകിട്ട് 5 ന് ലഹരിവിരുദ്ധ വിളംബരജാഥയും യുവജനസംഗമവും കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.കൃഷ്ണൻനായർ അദ്ധ്യക്ഷത വഹിക്കും.ഡേ.കുമാർ മുഖ്യപ്രഭാഷണം നടത്തും.ഡോ.വിജയകുമാരൻ നായർ,​ അഡ്വ.എസ്.കെ പ്രീജ,​ ഗോപകുമാർ,​ കെ.ഹരിഹരൻ എന്നിവർ സംസാരിക്കും. ജെ.ക്രിസ്തുദാസ് സ്വാഗതവും ആർ.കുമാർ നന്ദിയും പറയും 9ന് വൈകിട്ട് 6ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.എസ്.സുദർശനൻ അദ്ധ്യക്ഷത വഹിക്കും.തുടർന്ന് നടക്കുന്ന കാവ്യസന്ധ്യ കവടിയാർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ബിജു ബാലകൃഷ്ണൻ,​ തലയൽ മനോഹരൻ നായർ,​സുമേഷ് കൃഷ്ണൻ,ഹരിശ്ചന്ദ്രബാബു കാട്ടാക്കട,​മാറനല്ലൂർ സുധി,​രാജേന്ദ്രൻ നെല്ലിമൂട്,​ മണികണ്ഠൻ മണലൂർ,​ആനാവൂർ മണികണ്ഠൻ,​ജയനൻ,​ശരൺ,​വരുൺ ഷാജി എന്നിവർ കവിതാലാപനം നടത്തും,​ടി.സുധാകരൻ സ്വാഗതവും എസ്.മുരുകേശൻ നന്ദിയും പറയും.രാത്രി 9ന് കലാവിരുന്ന്,​ 10ന് വൈകിട്ട് 6ന് നടക്കുന്ന പൊതുസമ്മേളനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ടി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും,​ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ.രാജ്മോഹൻ മുഖ്യപ്രഭാഷണം നടത്തും.സി.പി.എം നേമം ഏര്യാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ മുതിർന്ന പൗരൻമാരെ ആദരിക്കും.എസ്.രവീന്ദ്രൻ,ഡോ.എം.എ സിദ്ധിഖ്,​നേമം ബ്ലോക്ക് മെമ്പർമാരായ ഡി.സുരേഷ് കുമാർ,​ ജയചന്ദ്രൻ,​ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എം.സുധീർ,​ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പുന്നക്കാട് ബിജു,​ അഡ്വ.എ.പ്രതാപചന്ദ്രൻ,​ ഇ.എം.ബഷീർ,​ എം.ബാബുജാൻ തുടങ്ങിയവർ സംസാരിക്കും.രാത്രി 8 ന് സമ്മാനദാനവും സ്കോളർഷിപ്പ് വിതരണവും,​ 9 ന് നാടകം സുപ്രീംകോർട്ട്.