കല്ലമ്പലം:കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവും കരവാരം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് സ്ഥാപക പ്രസിഡന്റും ദീർഘകാലം കരവാരം പഞ്ചായത്തംഗവുമായിരുന്ന ജി.ശ്രീകണ്ഠകുറുപ്പിന്റെ ചരമവാർഷിക അനുസ്മരണം സമുചിതമായി ആചരിച്ചു.സി.പി.ഐ.എം ഏരിയ സെക്രട്ടറി അഡ്വ.എസ് ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.സി.പി.ഐ.എം ഇല്ലാ കമ്മിറ്റി അംഗം അഡ്വ.മടവൂർ അനിൽ, അഡ്വ.ബി.സത്യൻ എം.എൽ.എ,അഡ്വ.ജി.രാജു,കെ.സുഭാഷ്‌,വി.ബിനു,എൻ.സുകുമാരക്കുറുപ്പ്,അഡ്വ.എസ്.എം റഹീം തുടങ്ങിയവർ പങ്കെടുത്തു.