തിരുവനന്തപുരം: ഗാന്ധിജിയുടെ 72ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കുമാരപുരം - ചെന്നിലോട് ജംഗ്ഷനിലെ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് കടകംപള്ളി ഹരിദാസ് പുഷ്‌പാർച്ചന നടത്തി. എ.ഐ.സി.സി അംഗം കെ.എസ്. ഗോപകുമാർ,​ രവീന്ദ്രൻ ചെന്നിലോട്,​ എം.വി. ശ്യാമള എന്നിവരെ ആദരിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് യു. പ്രവീൺ,​ കെ. ജയചന്ദ്രൻ നായർ,​ നജീബ് ബഷീർ,​ കെ. ഷിബു,​ മനുകുമാർ തുടങ്ങിയവർ പങ്കെടുത്തു.