കാട്ടാക്കട:പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.കാട്ടാക്കട കുളത്തുമ്മൽ തോട്ടംമ്പറ തോട്ടരികത്തു വീട്ടിൽ ഷൈജു എന്ന പ്രശാന്ത് (30)ആണ് പിടിയിലായത്. 2019 സെപ്തംബറിലായിരുന്നു സംഭവം.ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ശുപാർശ പ്രകാരം കാട്ടാക്കട പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.