തിരുവനന്തപുരം: നെടുമങ്ങാട് ഹീരാ കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ വിദ്യാർത്ഥികൾക്കായി തൊഴിൽ അവസരം ഒരുക്കുന്നു. 6,7 തീയതികളിലായി കോളേജ് പ്ലേസ്‌മെന്റ് സെല്ല് ജെ.സി.ഐ ട്രിവാൻ‌‌ഡ്രം സ്‌മാർട്ട്സിറ്റി സംഘടനയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജോബ് ഫെയറിൽ സാങ്കേതിക, ബിരുദ വിദ്യാർത്ഥികൾക്ക് പുറമേ അവസാനവർഷ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ഏകദേശം 80 കമ്പനികളിൽ നിന്നായി 700ഓളം തൊഴിൽ അവസരങ്ങളുണ്ടാകും. ഫോൺ: 9074531044, 9496814072.