മുടപുരം:കൈലാത്തുകോണം ശ്രീ വീരഭദ്രാ ദേവീ ക്ഷേത്രത്തിലെ എട്ടാമത് പ്രതിഷ്ഠാവാർഷികവും മകര രോഹിണി മഹോത്സവവും ഇന്നലെ ആരംഭിച്ചു.4ന് സമാപിക്കും.ഇന്ന് രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതിഹോമം,9 ന് നാഗരൂട്ട്,രാത്രി 7 ന് ഭഗവതി സേവ, 8 ന് ഉത്സവ വിളക്ക്,8 .15 ന് തിരുവനന്തപുരം ജ്വാലാ കമ്മ്യൂണിക്കേഷൻസ്ന്റെ നൃത്ത നാടകം- ശ്രീ മഹാശക്തി.4 ന് രാവിലെ 8 ന് മൃത്യുഞ്ജയ ഹോമം,9 ന് അഷ്ടദ്രവ്യ കലശപൂജ,10 ന് സമൂഹ പൊങ്കാല,11 ന് സമൂഹ സദ്യ,രാത്രി 7 ന് കരോക്കെ ഗാനമേള,8 .30 ന് ഉത്സവ വിളക്ക്,10 ന് മംഗള ഗുരുസി.