തിരുവനന്തപുരം: എൽ.ഐ.സിയുടെ ഓഹരികൾ വിൽക്കാനുള്ള ബഡ്‌ജറ്റിലെ നിർദ്ദേശം സ്ഥാപനത്തെ റിലയൻസിന് കൈമാറാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് എൽ.ഐ.സി ഏജന്റ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി. സുബോധൻ ആരോപിച്ചു. ഈ തീരുമാനം മൂലം 12 ലക്ഷം ഏജന്റുമാരും തൊഴിലാളികളും ജീവനക്കാരും പെരുവഴിയിലാകുമെന്നും അദ്ദേഹം പ്രസ്‌താവനയിൽ വ്യക്തമാക്കി.