ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ളോക്ക് റൂറൽ ഡെവലപ്പമെന്റ് കോ ഒാപ്പറേറ്റീവ് സഹകരണസംഘത്തിലെ കുടിശിക കുറയ്ക്കുന്നതിനും സാധാരണക്കാരായ വായ്പക്കാർക്ക് ആശ്വാസം നൽകുന്നതിനും വേണ്ടി ഒറ്റതവണ തീർപ്പാക്കൽ പദ്ധതിയായ നവകേരളീയം 29ന് സമാപിക്കും. കുടിശികക്കാരായ എല്ലാ അംഗങ്ങളും 10ന് രാവിലെ 10.30ന് സംഘം ഓഫീസിൽ സംഘടിപ്പിക്കുന്ന പ്രത്യേക അദാലത്തിൽ പങ്കെടുക്കണം. ഉഭയകക്ഷി സമ്മതപ്രകാരമുളള പരമാവധി ഇളവുകളോടെ കുടിശിക അടച്ചുതീർത്ത് വായ്പ കണക്ക് അവസാനിപ്പിക്കുന്നതിനും പലിശ മുഴുവനും അടച്ച് വായ്പ പുതുക്കുന്നതിനും അവസരമുണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.