mm-hassan

തിരുവനന്തപുരം: നഗരസഭകളിൽ അനധികൃത, രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റങ്ങൾ നടത്തുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ. നഗരസഭകളിലെ അന്യായമായ സ്ഥലംമാറ്രങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്രാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ സംഘടിപ്പിച്ച ഉപവാസം നഗരകാര്യ ഡയറക്ടറേറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് പി.ഐ. ജേക്കബ്സൺ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എം. വസന്തൻ, മുൻ പ്രസിഡന്റ് കൈമനം പ്രഭാകരൻ, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജാഫർഖാൻ, ഭാരവാഹികളായ ബാബുരാജ് പി.എം, എൻ.എ. ജയകുമാർ, കെ.കെ. സുരേഷ്, വി. പ്രേമരാജൻ, ഒ.വി. ജയരാജ്, വി. അബ്ദുൾ നാസർ, കെ.കെ. രവീന്ദ്രൻ, പി. കൃഷ്ണൻ, പി. സുബൈദ, ആർ. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.