വെഞ്ഞാറമൂട് : വാമനപുരം നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. കല്ലറ അടപ്പുപാറ റോഡും ആറാംതാനം - വെള്ളുമണ്ണടി - എസ്റ്റേറ്റുമുക്ക് റോഡിന്റെയും ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. 8 കോടി രൂപ മുടക്കി നിർമ്മാണം പൂർത്തിയാക്കിയ കല്ലറ അടപ്പുപാറ റോഡ് ചെറുവാളം ജംഗ്ഷനിൽ മന്ത്രി ഉദ്ഘാടനം ചെയ്തു. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്.എം. റാസി, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജി. ശിവദാസൻ, കെ. ശാന്തകുമാർ, കെ. ഷീല, സുരേഷ് ബാബു, മോഹനൻനായർ, ബേബിപിള്ള, എ. മോഹനൻനായർ, ശ്രീലാൽ, എം.എസ്. ഖാൻ തുടങ്ങിയവർ സംസാരിച്ചു. 8.39 കോടി രൂപ മുടക്കി നിർമ്മാണം പൂർത്തിയാക്കിയ ആറാംന്താനം - വെള്ളുമണ്ണടി-എസ്റ്റേറ്റ്മുക്ക് റോഡിന്റെ ഉദ്ഘാടനം മേലാറ്റുമൂഴി ജംഗ്ഷനിൽ മന്ത്രി നിർവഹിച്ചു. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് കെ. ദേവദാസ്, ജില്ലാ പഞ്ചായത്ത് അംഗം എസ്.എം. റാസി, ടി.എസ്. ഷീജ, ഷിജി പൂവത്തൂർ, കെ.എസ്. അജിത്, കാക്കക്കുന്ന് മോഹനൻ, പി.ജി. സുധീർ, മോഹനചന്ദ്രൻ, എസ്.ആർ. റജികുമാർ, ആർ. ജ്യോതി തുടങ്ങിയവർ സംസാരിച്ചു.