കല്ലറ:കല്ലറ തണ്ണിയം ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ തിരുഉത്സവം വൃക്ഷ പൂജ,മഹാ അന്നദാനം, ഘോഷയാത്ര തുടങ്ങിയ ചടങ്ങുകളോടെ 6 മുതൽ 10 വരെ നടക്കും. 6ന് രാവിലെ തൃക്കൊടിയേറ്റ്, 10ന് മെഡിക്കൽ ക്യാമ്പ് ,7ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,8 ന് വൃക്ഷ പൂജ,രാത്രി 8 മുതൽ കരോക്കെ ഗാനമേള,നാടകം, ശാസ്ത്രീയ നൃത്തം 8ന് രാവിലെ 6.30 ന് 108 കലശധാര 9.30 ന് സർപ്പബലി വൈകിട്ട് 6ന് മഹാഗണപതി അഷ്ടോത്തരശാന്തി ഹോമം,തുടർന്ന് കലാപരിപാടികൾ 9ന് രാവിലെ 9ന് സമൂഹ പൊങ്കാല വൈകിട്ട് 6ന് മഹാ ചാണ്ഡിക ഹോമം,രാത്രി 8.30ന് നാടകം, 10 ന് രാവിലെ 11.30 മുതൽ മഹാഅന്നദാനം,വൈകിട്ട് 6.30ന് എഴുന്നള്ളത്ത് ഘോഷയാത്ര വെള്ളംകുടി ശ്രീ അയ്യപ്പക്ഷേത്രത്തിൽ നിന്നും ആരംഭിക്കും.ഘോഷയാത്ര ധുമാവതി ക്ഷേത്രം,ചാവരുകാവ് അപ്പുപ്പൻപാറ ശിവക്ഷേത്രം വഴി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും.തുടർന്ന് ഗാനമേള അവതരണം കണ്ണൂർ ഹൈബീറ്റ്സ് എന്നിവയാണ് പ്രധാന കാര്യപരിപാടികൾ,ക്ഷേത്ര ചടങ്ങുകൾ ഭദ്രപീഠം രാജൻ സ്വമിജിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.