കിളിമാനൂർ:പോങ്ങനാട് ആലത്തുകാവ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയ കാവടി ഉത്സവം 8 ന് സമാപിക്കും. ഇന്ന് രാത്രി 7.30 ന് ഓട്ടൻതുള്ളൽ, 4 ന് രാവിലെ 8.30 ന് സമൂഹ പൊങ്കാല, 6 ന് രാത്രി 7.30 ന് നൃത്തസന്ധ്യ, 9 ന് കോമഡി ഫെസ്റ്റിവൽ, 8 ന് രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 9 ന് നവകാഭിഷേകം, പഞ്ചാമൃതാഭിഷേകം, കളഭാഭിഷേകം, 10.30 ന് നാഗരൂട്ട്, 11ന് അന്നദാനം, 2ന് കാവടിനിറയ്ക്കൽ, 3ന് കാവടി അരങ്ങ്, 4 ന് എഴുന്നള്ളത്തും ഘോഷയാത്രയും,5ന് സോപാനസംഗീതം, രാത്രി 8 ന് ആഴിപൂജ, 10.30 മുതൽ അഗ്നിക്കാവടി, 11.30 ന് കാവടി അഭിഷേകം, പുലർച്ചെ 4ന് വിളക്ക്, കൊടിയിറക്ക്.