ആര്യനാട്: ആര്യനാട് കണിയാകുഴി ചാമുണ്ഡേശ്വരി ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവവും പുനരുദ്ധാരണ പ്രവർത്തനോദ്ഘാടനവും 26 മുതൽ മാർച്ച് ഒന്നുവരെ നടക്കും. 26ന് രാവിലെ 8ന് പ്രഭാത ഭക്ഷണം, 8.30ന് സുദർശന ഹോമം, ഉച്ചയ്ക്ക് 12.30ന് അന്നദാനം. 27ന് രാവിലെ 7.30ന് ഗായത്രീ ഹോമം, ഉച്ചയ്ക്ക് 12.30ന് അന്നദാനം. 28ന് രാവിലെ 9ന് കലശപൂജ, 9.30ന് പൊങ്കാല, ഉച്ചയ്ക്ക് 12.30ന് അന്നദാനം, രാത്രി 7.30ന് ഭഗവതിസേവ. 29ന് രാവിലെ 7ന് ഉദയാസ്തമന പൂജ, ഉച്ചയ്ക്ക് 12.30ന് അന്നദാനം. മാർച്ച് ഒന്നിന് രാവിലെ 7.30ന് നാഗരൂട്ട്, 8ന് പ്രഭാത ഭക്ഷണം, 9.30ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കെ. സതികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കെ.എസ്. ശബരീനാഥൻ എം.എൽ.എ ക്ഷേത്ര ട്രസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാമിലാ ബീഗം ട്രസ്റ്റ് തിരിച്ചറിയൽ കാർഡ് വിതരണവും, ജില്ലാ പഞ്ചായത്തംഗം വി. വിജുമോഹൻ മുതിർന്ന അംഗങ്ങളെ ആദരിക്കലും നടത്തും. 11ന് ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തന ഉദ്ഘാടനവും ഭക്തജന സംഗമവും ബ്രഹ്മശ്രീ ഹരികൃഷ്‌ണൻ പോറ്റി നി‌ർവഹിക്കും. ഉച്ചയ്ക്ക് 12.30ന് അന്നദാനം. എല്ലാ ഉത്സവ ദിവസങ്ങളിലും രാവിലെ 6ന് ഗണപതിഹോമം.